ഗ്രാമഫോൺ റെക്കോർഡുകളുടെ അപൂർവ ശേഖരവുമായി ഇ സി മുഹമ്മദ്

നീണ്ട അറുപത് കൊല്ലമായി ഗ്രാമഫോണിന്റെ കൂട്ടുകാരനാണ് കോഴിക്കോട് ബാലുശേരി സ്വദേശി ഇ സി മുഹമ്മദ്. മുഹമ്മദ് റാഫിയുടെ പാട്ടുകൾ മുതൽ കർണാടക സംഗീതം വരെ ആയിരത്തോളം റെക്കോർഡുകളുടെ ശേഖരം മുഹമ്മദിന്റെ പക്കലുണ്ട്.

ചെറുപ്പത്തിൽ ഉമ്മ കല്യാണ വീടുകളിൽ പുതുക്കപാട്ട് പാടാൻ പോകുമ്പോൾ കുഞ്ഞ് മുഹമ്മദിനെയും കൂടെക്കൂട്ടുമായിരുന്നു. അന്ന് ഉമ്മയാണ് മകനിലെ സംഗീത സ്‌നേഹിയെ കണ്ടെത്തിയത്. 20ാം വയസിൽ സ്വന്തമായി ഗ്രാമഫോൺ വേണമെന്ന് മോഹം തോന്നി. ആ കഷ്ടപാടുകളുടെ കാലത്ത് കാണാവുന്ന കൊമ്പത്തെ സ്വപ്നം. പക്ഷെ മുഹമ്മദ് ആഗ്രഹം സാധിച്ചു. ഒപ്പം അത് വരുമാന മാർഗവുമാക്കി. കല്യാണ വീടുകളിൽ ഗ്രാമഫോൺ വാടകയ്ക്ക് എത്തിച്ചു.

ഇന്ന് ഏഴ് ഗ്രാമഫോണുകളും ആയിരം റെക്കോർഡുകളും പക്കലുണ്ട്. ത്യാഗരാജ ഭാഗവതരുടെയും എം എസ് സുബ്ബലക്ഷ്മിയുടെയും കർണാടക സംഗീതവും, എല്ലാ പഴയ മലയാളം, തമിഴ് സിനിമ ഗാനങ്ങളും ഇവിടെ കേൾക്കാം. പല നാടും നഗരവും അലഞ്ഞാണ് ഓരോന്നും സംഘടിപ്പിച്ചത്. പക്ഷേ ഇടക്കെപ്പോഴോ നഷ്ടപെട്ട മഹാത്മാ ഗാന്ധിയുടെ ശബ്ദശേഖരം ഈ എൺപത്തിമൂന്നുകാരന് ഇന്നും വേദനയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top