കൊറോണ വൈറസ് ; ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ.സഹായ വാഗ്ദാനം അറിച്ച് കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. വൈറസ് ബാധിച്ച് ചൈനയിലുണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചുകൊണ്ടാണ് കത്തയച്ചത്.

കൊറോണ വൈറസ് പടര്‍ന്ന ഹുബൈ പ്രവിശ്യയില്‍ നിന്ന്ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന്പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് നന്ദി രേഖപ്പെടുത്തി.കൊറോണ വൈറസ് വെല്ലുവിളി നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യയുടെ എല്ലാ സഹായവും നരേന്ദ്രമോദി വാഗ്ദാനം ചെയ്തു.

അതിനിടെ ഡല്‍ഹി ചൗളയിലെ ഐടിബിപി ക്യാമ്പില്‍ കഴിയുന്ന 406 പേര്‍ക്കും കൊറൊണോ ഇല്ലെന്ന് പരിശോധന ഫലം പുറത്തുവന്നു. എന്നാല്‍ കടുത്ത ജലദോഷത്തെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ 7 പേരെ തിരികെ ക്യാമ്പിലെത്തിച്ചു. ആരോഗ്യ നില ത്യപ്തികരമായതിനാലാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ കൊറോണ ബാധിതരെന്ന് സംശയിക്കുന്ന കേസുകള്‍ ക്യാമ്പില്‍ പുതിയതായി ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

Corona virus, India offers help to China

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top