കൊച്ചിയിൽ ബക്കറ്റിൽ ഭ്രൂണം ഉപേക്ഷിച്ച സംഭവം; ദമ്പതികളുടെ ഭാഗത്ത് വീഴ്ചയില്ല; തെറ്റ് ആശുപത്രിയുടേത്

കൊച്ചി എളമക്കരയിൽ ബക്കറ്റിൽ ഭ്രൂണം ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതികളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന് കണ്ടെത്തൽ. ആശുപത്രിയുടെ ഭാഗത്താണ് വീഴ്ച സംഭവിച്ചതെന്നും പൊലീസ് കണ്ടെത്തി.
ആശുപത്രി മാലിന്യത്തിനൊപ്പം ഭ്രൂണം പുഴയിൽ തള്ളുകയായിരുന്നു. ഗർഭഛിദ്രം നടന്നത് നിയമാനുസൃതമാണ്. ഭ്രൂണം പുഴയിൽ തള്ളിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആശുപത്രി ഏതെന്ന കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയാണ് സംഭവത്തിന് പിന്നിൽ.
Read Also : ആറ് മാസം വരെ ഗർഭഛിദ്രം നടത്താം; പുതിയ നിയമ ഭേദഗതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം
കഴിഞ്ഞ ദിവസമാണ് ബക്കറ്റിലുപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ആറു മാസം വളർച്ചയെത്തിയ ഭ്രൂണം കായലിൽ ഒഴുകി നടക്കുന്ന കാര്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. പ്രദേശവാസികൾ തന്നെയാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നതിലുണ്ടായ വീഴ്ചയാണ് ഇതെന്ന് കണ്ടെത്തുന്നതും.
ഭ്രൂണം സംസ്‌കരിക്കേണ്ടിയിരുന്നത് ആശുപത്രി ജീവനക്കാരായിരുന്നു. എന്നാൽ ആശുപത്രി മാലിന്യത്തോടൊപ്പം ഭ്രൂണം പുഴയിൽ തള്ളുകയാണ് ഉണ്ടായതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ പൊലീസ് ഉടൻ ചോദ്യം ചെയ്യും.ഇതിന് ശേഷമായിരിക്കും ആശുപത്രിക്കെതിരെ പൊലീസ് കേസെടുക്കുക. സാധാരണ ഭ്രൂണമടക്കമുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ പ്രത്യേകം സംസ്‌ക്കരിക്കണമെന്നാണ് നിയമം.
Story Highlights- Fetus, Abortion
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here