ആറ് മാസം വരെ ഗർഭഛിദ്രം നടത്താം; പുതിയ നിയമ ഭേദഗതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ഇന്ത്യയിൽ ഇനി മുതൽ ആറ് മാസം വരെ ഗർഭഛിദ്രം നടത്താം. പുതിയ നിയമഭേദഗതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകി.

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി നിയമമാണ് നിലവിൽ ഭേദഗതി ചെയ്യുന്നത്. ഭേദഗതി ചെയ്തുകൊണ്ടുള്ള ബിൽ വരുന്ന പാർലമെന്റ് സെഷനിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

Read Also : ‘ഗർഭഛിദ്രം ഉപാധികൾക്ക് വിധേയമായി ഇസ്ലാം അനുവദിക്കുന്നുണ്ട്’: ഡോ.മുഹമ്മദ് അലി അൽബാർ

പീഡനത്തിന്റെ ഇരകൾക്കും ഭിന്നശേഷിക്കാർക്കും പ്രായപൂർത്തിയാകാതെ ഗർഭിണിയാകുന്നവർക്കും ഈ നിയമം സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
അവിവാഹിതകളായ സ്ത്രീകൾക്കും ആഗ്രഹിക്കാതെ ഗർഭിണികളാവുന്നവർക്കും ഗർഭഛിദ്രത്തിന് അനുമതി നൽകണമെന്ന ആവശ്യവുമായി പല സംഘടനകളും നേരത്തെ മുന്നോട്ടുവന്നിരുന്നു.

ന്നാൽ ബില്ലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നുണ്ട്. നിയമം രാജ്യത്ത് ഗർഭഛിദ്രം വർധിക്കുന്നതിന് കാരണമാകുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

Story Highlights- Abortion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top