നവീകരിച്ച സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍ഗോട്ട് നവീകരിച്ച സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിരവധി കായിക താരങ്ങള്‍ താമസിച്ച് പരിശീലനം നടത്തിയിരുന്ന ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനായി ഒരു കോടി രണ്ടു ലക്ഷം രൂപ അനുവദിച്ചിരുന്നു.

കായിക യുവജനകാര്യാലയത്തിന്റെ കായിക എഞ്ചിനീയറിംഗ് വിഭാഗമാണ് നവീകരണം നിര്‍വഹിച്ചത്. കായികമേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ ഒട്ടനവധി കായികതാരങ്ങളും, കായികപ്രേമികളും ഉള്ള ജില്ലയാണ് കാസര്‍ഗോഡ്.

കായിക അടിസ്ഥാന സൗകര്യങ്ങളിലെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കായിക വകുപ്പ് ഫലപ്രദമായി ഇടപെട്ടു വരികയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. നിലവാരമുള്ള സൗകര്യങ്ങള്‍ ഒരുക്കിയ ഹോസ്റ്റല്‍ വളര്‍ന്നു വരുന്ന കായികതാരങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: e p jayarajan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top