സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ താരങ്ങള്‍ ജോലിയില്‍ പ്രവേശിച്ചു

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 11 താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. ടീമിലെ ജോലിയില്ലാതിരുന്ന താരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ എല്‍ഡി ക്ലാര്‍ക്ക് സൂപ്പര്‍ ന്യൂമററി തസ്തികയിലാണ് ജോലിയില്‍ പ്രവേശിച്ചത്.
ടീമില്‍ അംഗങ്ങളായിരുന്ന മുഹമ്മദ് ഷെറീഫ് വൈ പി, ജിയാദ് ഹസന്‍ കെ ഒ, ജസ്റ്റിന്‍ ജോര്‍ജ്, രാഹുല്‍ കെ പി, ശ്രീക്കുട്ടന്‍ വി എസ്, ജിതിന്‍ എം എസ്, ജിതിന്‍ ജി, ഷംനാസ് ബി എല്‍, സജിത്ത് പൗലോസ്, അഫ്ഡാല്‍ വി കെ, അനുരാഗ് പി സി എന്നീ 11 താരങ്ങളാണ് ജോലിയില്‍ പ്രവേശിച്ചത്.
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങള്‍ക്കു വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Story Highlights: santhosh trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here