ഷഹീൻ ബാഗ് സമരം : കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും സുപ്രിംകോടതി നോട്ടിസ്

ഷഹീൻ ബാഗ് സമരത്തിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ സ്വമേധയാ കേസെടുത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ സുപ്രിംകോടതി നോട്ടിസ്. സമരക്കാരെയും സുപ്രിംകോടതി വിമർശിച്ചു. പൊതു സ്ഥലങ്ങളിൽ അനിശ്ചിത കാലത്തേക്കുള്ള സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് എസ്‌കെ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

ഷഹീൻ ബാഗിലെ സമരക്കാരെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമിത് സാഹ്നിയാണ് കോടതിയെ സമീപിച്ചത്. സമരക്കാരെ നീക്കണമെന്നുകാട്ടി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളി. മറുപക്ഷത്തിന്റെ വാദം കേൾക്കാതെ ഉത്തരവിടാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

Read Also : പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന; സുപ്രിംകോടതി തീരുമാനം അംഗീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ

അനിശ്ചിതമായി പൊതു റോഡ് തടസപ്പെടുത്തി സമരം ചെയ്യാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സമരങ്ങൾക്കായി നിശ്ചിത സ്ഥലങ്ങൾ വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടിസ് അയക്കാൻ ഉത്തരവിട്ട കോടതി കേസ് അടുത്തയാഴ്ച പരിഗണിക്കും.

Story Highlights- Protests in Shaheen Bagh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top