ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം സംവരണത്തിന് എതിര് ; രാഹുല്‍ ഗാന്ധി

ബിജെപിക്കും ആര്‍എസ്എസിനും സംവരണ വിരുദ്ധ നിലപാടാണുള്ളതെന്ന് രാഹുല്‍ ഗാന്ധി.
ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രം സംവരണത്തിന് എതിരാണ്. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ പുരോഗമിക്കണമെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. മറിച്ച് ഘടന തകര്‍ക്കുകയാണ് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

സംവരണത്തെ മായ്ച്ചുകളയുക എന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഡിഎന്‍എയിലുള്ള ലക്ഷ്യമാണ്. എസ്സി,എസ്ടി, ഒബിസി, ദലിതര്‍ എന്നിവരോട് പറയനുള്ളത്, മോദി ജി അല്ലെങ്കില്‍ മോഹന്‍ ഭഗവത് എത്ര സ്വപ്നം കണ്ടാലും സംവരണം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights-  BJP, RSS, ideology, against reservation, Rahul Gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top