കളിയിക്കാവിള കൊലപാതകക്കേസ്; പിടിയിലായ സെയ്ദ് അലിക്കെതിരെയും യുഎപിഎ

കളിയിക്കാവിള കൊലപാതകക്കേസിൽ പ്രതികളെ സഹായിച്ചതിന് പിടിയിലായ സെയ്ദ് അലിക്കെതിരെയും യുഎപിഎ. തമിഴ്നാട് പൊലീസാണ് ഇയാൾക്കെതിരെ യുഎപിഎ ചുമത്തിയത്. തൗഫീഖും അബ്ദുൾ ഷമീമുമടക്കമുള്ള കേസിലെ മുഖ്യപ്രതികൾക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു.

Read Also: മൂലമറ്റം വൈദ്യുതി നിലയത്തിലെ പൊട്ടിത്തെറികള്‍ക്ക് കാരണം യന്ത്രങ്ങളുടെ കാലപ്പഴക്കം: വൈദ്യുതി മന്ത്രി

അതേസമയം, സെയ്ദ് അലിക്കെതിരെ തെങ്കാശി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലെ നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസം പൂർത്തിയാക്കി. സെയ്ദ് അലിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ കേരള പൊലീസിന് കൈമാറിയതായാണ് സൂചന. ഇതിന് മുൻപ് സെയ്ദ് അലി താമസിച്ചിരുന്ന സ്ഥലവും ഇയാളെ കേരളത്തിൽ വച്ച് സഹായിച്ച ആളുകളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. പാളയത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കേസിൽ പിടിയിലായ ഷെയ്ക്ക് ദാവൂദ് ഐഎസ് റിക്രൂട്ടിംഗ് ഏജന്റെന്ന് സൂചനയുണ്ടായിരുന്നു. ഷെയ്ക്ക് ദാവൂദിന്റെ ഐഎസ് ബന്ധം തമിഴ്നാട് ക്യൂ ബ്രാഞ്ച് സ്ഥിരീകരിച്ചു. ഇയാൾ കേരളത്തിൽ പല തവണ സന്ദർശനം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

 

kaliyikkavila police murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top