ആം ആദ്മിയുടെ വിജയം ബിജെപി നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരും: പിണറായി വിജയന്‍

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്ക് എതിരെ നില്‍ക്കുന്ന ശക്തികളെ ജനങ്ങള്‍ അംഗീകരിക്കുകയാണ്. ഇതാണ് ഡല്‍ഹിയില്‍ ഉണ്ടായത്. ആം ആദ്മിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാടിന്റെ വികസനത്തിനായി പ്രത്യേക ശ്രദ്ധയോടെയാണ് പ്രവര്‍ത്തിച്ച് വന്നത്. അതിന് ലഭിച്ച അംഗീകാരമാണ് ഈ വിജയം.

ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് നില്‍ക്കാന്‍ കോണ്‍ഗ്രസിനായില്ല. അങ്ങനെ മത്സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഇന്ന് കിട്ടിയ സീറ്റുകളില്‍ പോലും കുറവുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: delhi elections 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top