തന്റെ ആദ്യ കന്നഡ ചിത്രം’വിഷ്ണുപ്രിയ’യിലെ പ്രണയ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയാ വാര്യർ

‘വിഷ്ണുപ്രിയ’യിലെ പ്രണയ ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ച് നടി പ്രിയാ വാര്യർ. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം തന്റെ ആദ്യത്തെ കന്നഡ ചിത്രമായ വിഷ്ണുപ്രിയയിലെ സ്റ്റിൽസ് പങ്കുവച്ചിരിക്കുന്നത്.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, ശ്രേയസ് മഞ്ജുവാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിൽ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ശ്രേയസ് അവതരിപ്പിക്കുന്നത്. ‘വിഷ്ണുപ്രിയ’യുടെ നിർമാതാവ് കെ മഞ്ജുവിന്റെ മകൻ കൂടിയാണ്‌
ശ്രേയസ് മഞ്ജു.

 

 

View this post on Instagram

 

🤎A @vkprakash61 magic!#Vishnupriya

A post shared by Priya Prakash Varrier💫 (@priya.p.varrier) on

തൊണ്ണൂറുകളിലെ കോളേജ് കാലഘട്ടമാണ് സിനിമ ചർച്ച ചെയ്യുന്നതെന്ന് വികെ പ്രകാശ് മുൻപ് പറഞ്ഞിരുന്നു. ചിക്മംഗളൂരു, ബേലൂർ, ബംഗലൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഗോപി സുന്ദറാണ് പാട്ടുകൾ ഒരുക്കിയിരിക്കുന്നത്. മെയ് 6ന് ചിത്രം പ്രദർശനത്തിനെത്തും.

 

 

View this post on Instagram

 

Wait to know more about the beautiful journey of Vishnu & Priya! @vkprakash61 @shreyaskmanju5

A post shared by Priya Prakash Varrier💫 (@priya.p.varrier) on

Story highlight: Priya warrior, vishnupriya movie

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top