Advertisement

എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; സർക്കാറിന് വഴങ്ങി മാനേജ്‌മെന്റുകൾ

February 11, 2020
Google News 1 minute Read

എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ നിയമിക്കുന്ന വിഷയത്തിൽ സർക്കാരുമായി അനുരഞ്ജന സാധ്യത തേടി സ്‌കൂൾ മാനേജ്‌മെന്റുകൾ. അധിക അധ്യാപക നിയമനത്തിന് വ്യാജ ആധാർ കാർഡിലൂടെ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ച് കിട്ടിയ സ്‌കൂളുകൾക്കെതിരെ നടപടി എടുക്കണമെന്ന് മാനേജേഴ്‌സ് അസോസിയേഷൻ നേതൃത്വം ആവശ്യപ്പെട്ടു.

Read Also: എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക സൃഷ്ടിക്കൽ സർക്കാർ ഏറ്റെടുക്കും; കോടതിയെ സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ

അധികമായി നിയമിച്ച അധ്യാപകരെ മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ പുനർവിന്യസിക്കാൻ തയാറാണ്. ഇതിന് മുഖ്യമന്ത്രി യോഗം വിളിക്കണം. സ്‌കൂളുകൾ വാടകയ്ക്ക് സർക്കാർ ഏറ്റെടുക്കട്ടെ എന്ന ഭീഷണിയും സംഘടന വിഴുങ്ങി.

എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക സൃഷ്ടിക്കൽ സർക്കാർ അനുമതിയോടെ മാത്രമേ നടപ്പാക്കാവൂ എന്ന ബജറ്റ് നിർദേശമാണ് വിവാദമായത്. ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ അറിയിച്ചിരുന്നു. അധ്യാപക നിയമനത്തിൽ സർക്കാരിനെ വിരട്ടാൻ വരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ പ്രതികരിച്ചു. പറ്റുമെങ്കിൽ സ്‌കൂളുകൾ വാടകയ്ക്ക് എടുത്ത് പ്രവർത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

aided school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here