Advertisement

എയ്ഡഡ് സ്‌കൂളുകളിൽ തസ്തിക സൃഷ്ടിക്കൽ സർക്കാർ ഏറ്റെടുക്കും; കോടതിയെ സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ

February 9, 2020
Google News 1 minute Read

എയ്ഡഡ് സ്‌കൂളുകളിലെ തസ്തിക സൃഷ്ടിക്കൽ സർക്കാർ ഏറ്റെടുക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിനെതിരെ എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എയ്ഡഡ് സ്‌കൂൾ മാനേജേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

Read Also: എയ്ഡഡ് സ്‌കൂൾ അധ്യാപക നിയമനം; നിയന്ത്രണം ഏർപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സർക്കാർ

ചെലവ് ചുരുക്കലിന്റെ ഭാഗമായി എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ബജറ്റിൽ നിർദേശമുണ്ടായിരുന്നു. നാല് വർഷം മുൻപ് ഉള്ള അധ്യാപക നിയമനം പോലും സർക്കാർ അംഗീകരിച്ചിട്ടില്ലെന്നും ശമ്പളമില്ലാതെ ഈ അധ്യാപകർ ജോലി ചെയ്യുകയാണെന്നും സ്‌കൂൾ ഉടമകൾ പറഞ്ഞു.

ഖാദർ കമ്മറ്റി ശിപാർശ പ്രകാരം സംസ്ഥാനത്ത് 40,000 അധ്യാപകരുടെ കുറവുണ്ടെന്നിരിക്കെയാണ് തസ്തിക നിയന്ത്രണമേർപ്പെടുത്തുന്ന മന്ത്രിയുടെ പരാമർശമെന്നും സ്‌കൂൾ ഉടമകൾ. മന്ത്രിയും സ്‌കൂൾ ഉടമകളും രണ്ടു തട്ടിലായതോടെ ബജറ്റ് പ്രഖ്യാപനം കോടതി കയറാനാണ് സാധ്യത.

 

aided school

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here