Advertisement

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി

February 11, 2020
Google News 1 minute Read

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ ആം ആദ്മി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് അറിയാമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായെന്നും അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. 2015 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ അധികം സീറ്റ് നേടിയെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം നേടാന്‍ ബിജെപിക്കായില്ല. 12 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് ഒരിടത്തും ലീഡ് ഉയര്‍ത്താനായില്ല.

Story Highlights: delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here