Advertisement

ഷീലാ ദീക്ഷിതിന്റെ നഷ്ടം കോൺഗ്രസിൽ അനുഭവപ്പെടുന്നു: അഭിഷേക് സിംഗ്‌വി

February 11, 2020
Google News 1 minute Read

ഡൽഹിയിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഷീലാ ദീക്ഷിതിന്റെ നഷ്ടം പാർട്ടിയിൽ അനുഭവപ്പെടുന്നതായി മുതിർന്ന പാര്‍ട്ടി നേതാവ് അഭിഷേക് മനു സിംഗ്‌വി. ഷീലാ ദീക്ഷിത്തിന്റെ അനുഭവ സമ്പത്തും പരിചയവും ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇല്ലാതെ പോയത് ദുഃഖിപ്പിക്കുന്ന കാര്യമാണ്. മുതിർന്ന നേതാവിനെ പാർട്ടിക്ക് നഷ്ടപ്പെട്ടതിനാൽ സീറ്റ് മത്സരത്തിൽ പങ്കെടുക്കാൻ പോലും കോൺഗ്രസിനായില്ല, എന്നാൽ പകരം മറ്റൊരാളെ കണ്ടെത്താനായില്ല.

Read Also: 2024 ല്‍ മോദിക്ക് എതിര് അരവിന്ദ് കേജ്‌രിവാളോ…?

ആം ആദ്മിയാണ് വിജയിക്കേണ്ടത്. ബിജെപി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. അവർ വിജയിക്കുന്നില്ലല്ലോ എന്നതിൽ സന്തോഷമുണ്ടെന്നും സിംഗ്‌വി പറഞ്ഞു. പ്രചാരണത്തിന് അനുസരിച്ചുള്ള സീറ്റ് നേടാൻ ബിജെപിക്ക് ആയില്ല. എഎപിയുടെ വിജയം ചെറിയ തോതിൽ നിരാശ ജനിപ്പിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിൽ അവരുടെ പ്രകടനം മികച്ചതാണെന്നും സിംഗ്‌വി കൂട്ടിച്ചേർത്തു.

ഡൽഹിയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്ന വേളയിൽ ഒരിടത്ത് പോലും മുന്നേറാൻ കോൺഗ്രസിനായിട്ടില്ല. ആം ആദ്മി പാർട്ടി അൻപതിൽ അധികം സീറ്റുകളിലായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

 

delhi election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here