Advertisement

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആംആദ്മിയുടെ ലീഡ് 50 പിന്നിട്ടു

February 11, 2020
Google News 1 minute Read

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടെണ്ണൽ അരമണിക്കൂർ പിന്നിടുമ്പോൾ 50 സീറ്റുകളുടെ ലീഡുമായി ആംആദ്മി പാർട്ടി മുന്നിൽ. ആം ആദ്മി പാർട്ടിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, ബിജെപിയുടെ വിജേന്ദർ ഗുപ്ത, തജീന്ദർ പാൽ സിംഗ്, കോൺഗ്രസിന്റെ ഹാറൂൺ യൂസഫ് എന്നവർ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന്റെ അൽക്കാ ലാമ്പ പിന്നിലാണ്.

ആംആദ്മി -56
ബിജെപി – 14
കോൺഗ്രസ് -00

കോൺഗ്രസ് ഒരിടത്ത് ലീഡ് ചെയ്യുമ്പോൾ ബിജെപി 16 ഇടത്ത് ലീഡ് ചെയ്യുകയാണ്. ബല്ലിമാരൻ മണ്ഡലത്തിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം. 79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗാണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 2015 ൽ 67.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Story Highlights- Delhi Election 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here