ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് – Live Blog

ഫ്രെബ്രുവരി 8ന് നടന്ന തെരഞ്ഞെടുപ്പ് അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാർട്ടിക്ക് നിർണായകമാണ്. 62.5% പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ തത്സമയ ഫലങ്ങൾ ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഒപ്പം തന്നെ ട്വന്റിഫോർ ലൈവ് ബ്ലോഗിലൂടെയും വിവരങ്ങൾ അറിയാം. തെരഞ്ഞെടുപ്പ് ഫലങ്ങൾക്കൊപ്പം തന്നെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റുവിവരങ്ങളും ട്വന്റിഫോർ ന്യൂസ്.കോമിലൂടെ അറിയാൻ സാധിക്കും. ഇതിന് പുറമെ 27 കൗണ്ടിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയ വിവരങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ട്വന്റിഫോർ ടെലിവിഷനിൽ മാജിക്ക് സ്‌ക്രീൻ ഒരുക്കിയിട്ടുണ്ട്. ടെലിവിഷൻ കാണാൻ സാധിക്കാത്തവർക്ക് യൂട്യൂബിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം.
ട്വന്റിഫോർ ലൈവ് ബ്ലോഗ്
79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 2015ൽ 67.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.5 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Story Highlights : Delhi election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here