Advertisement

അരവിന്ദ് കേജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനം പാവപ്പെട്ടവരെ സ്വാധീനിച്ചു: ബിജെപി എംപി

February 11, 2020
Google News 1 minute Read

അരവിന്ദ് കേജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പ്രഖ്യാപനം പാവപ്പെട്ടവരെ സ്വാധീനിച്ചുവെന്ന് ബിജെപി എംപി രമേശ് ബിദൂരി. ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്ന് വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്നായിരുന്നു അരവിന്ദ് കേജ്‌രിവാളിന്റെ പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ താഴെ തട്ടിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 53 മണ്ഡലങ്ങളില്‍ ആം ആദ്മി ലീഡ് ചെയ്യുകയാണ്. 17 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല.

Story Highlights: delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here