നിര്‍ഭയ കേസ്; കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. പ്രതികള്‍ക്ക് നിയമപരിഹാരം തേടാന്‍ ഡല്‍ഹി ഹൈക്കോടതി അനുവദിച്ച ഒരാഴ്ച സമയം ഇന്ന് അവസാനിക്കുകയാണ്.

മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. എന്നാല്‍ പവന്‍കുമാര്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. വൈകിപ്പിക്കല്‍ തന്ത്രമാണെന്ന കേന്ദ്രത്തിന്റെ വാദത്തില്‍ സുപ്രിംകോടതി നിലപാട് നിര്‍ണായകമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top