Advertisement

തെരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലുമില്ലാതെ കോണ്‍ഗ്രസ്

February 11, 2020
Google News 1 minute Read

ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഒരു മണ്ഡലത്തില്‍ പോലും ലീഡ് ചെയ്യാനാകാതെ കോണ്‍ഗ്രസ്. 56 സീറ്റുകളില്‍ ആം ആദ്മി ലീഡ് ചെയ്യുമ്പോള്‍ 14 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഒരു സീറ്റില്‍ പോലും മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല.

വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് ഇത് നഷ്ടമായി. കഴിഞ്ഞ തവണ ആംആദ്മി സ്ഥാനാര്‍ത്ഥിയായി വിജയിച്ച അല്‍ക ലംബ ആംആദ്മിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായാണ് ഇത്തവണ മത്സരിച്ചത്. ചാന്ദ്‌നി ചൗക്കില്‍ മത്സരിച്ച അല്‍ക്ക ലംബ പിന്നിലാണ്.

വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ 26 ഇടങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുകയാണ്. തികഞ്ഞ വിജയ പ്രതീക്ഷ പുലര്‍ത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാര്‍ട്ടി എത്തിയതോടെ പ്രവര്‍ത്തകര്‍ ആവശേത്തിലാണ്. അരവിന്ദ് കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിലെത്തി. മനീഷ് സിസോദിയ അടക്കമുള്ള ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്.

Story Highlights: delhi elections 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here