ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; 26 ഇടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ 26 ഇടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം മുറുകുകയാണ്. നിലവിൽ വ്യക്തമായ ലീഡോടെ 50 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നേറുകയാണ്. ബിജെപി 20 സീറ്റിൽ മുന്നിലാണ്.

തികഞ്ഞ വിജയ പ്രതീക്ഷ പുലർത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി. കേവല ഭൂരിപക്ഷത്തിലേക്ക് ആംആദ്മി പാർട്ടി എത്തിയതോടെ പ്രവർത്തകർ ആവശേത്തിലാണ്. അരവിന്ദ് കെജ്‌രിവാൾ ആം ആദ്മി പാർട്ടിയുടെ ഓഫീസിലെത്തി.

Read Also : ‘ഞങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞു’ : ആംആദ്മി നേതാവ് സൗരഭ് ഭർദ്വാജ്

മനീഷ് സിസോദിയ അടക്കമുള്ള ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് ഒരു സീറ്റിൽ പോലും ലീഡ് ചെയ്യുന്നില്ല.

Story Highlights- delhi elections 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top