പന്തീരങ്കാവ് കേസിൽ യുഎപിഎ ചുമത്തേണ്ട കാര്യമില്ല; ആവർത്തിച്ച് കാനം രാജേന്ദ്രൻ

പന്തീരങ്കാവ് കേസിൽ യുഎപിഎ ചുമത്തേണ്ട കാര്യമില്ലെന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യുഎപിഎ കരിനിയമമാണ്. ഇടതുപാർട്ടികൾ എല്ലാക്കാലവും യുഎപിഎയ്ക്കെക്കെതിരാണ്. നിയമപരമായി എൻഐഎയ്ക്ക് കേസ് സംസ്ഥാനത്തിന്  തിരിച്ചേൽപ്പിക്കാനോ തെളിവില്ലെങ്കിൽ തള്ളാനോ സാധിക്കുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.

മുൻപും പലതവണ കാനം രാജേന്ദ്രൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. കേന്ദ്രത്തിൽ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടർച്ചയാണ് കേരളത്തിലും നടക്കുന്നതെന്നും രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ലെ​ന്നും കാനം പറഞ്ഞിരുന്നു. കോടതികൾ പോലും ഭരണഘടനയെ സംരക്ഷിക്കുന്നതിനു പകരം ഫാ​സി​സ്റ്റ് ശ്ര​മ​ങ്ങ​ൾ​ക്കു പി​ന്തു​ണ ന​ൽ​കു​ക​യാ​ണെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പത്തിലുള്ളതാണ്. മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്രഫണ്ടാണ് പൊലീസിന്റെ ലക്ഷ്യം. ഭരണത്തിലുള്ളവർ അവരുടെ വാക്ക് പൂർണമായി വിശ്വസിക്കുന്നെന്നും മുൻകൂട്ടി വിധി എഴുതെന്നും മുഖ്യമന്ത്രിയെ പരോക്ഷമായി പരാമർശിച്ച് കാനം പറഞ്ഞിരുന്നു. ലൈബ്രറികളിൽ പുസ്തകം സൂക്ഷിക്കുന്നത് കുറ്റകരമാകുന്നത് എങ്ങനെയാണ്. അവിടെ മ​ഹാ​ഭാ​ര​ത​വും രാ​മാ​യ​ണ​വും മാ​ത്രം സൂ​ക്ഷി​ച്ചാ​ൽ മ​തി​യാ​വി​ല്ല. രണ്ട് സിം കാർഡുള്ള ഫോൺ മാരകായുധമല്ല. യുഎപിഎ ചുമത്തപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങൾ ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും കാ​നം പറഞ്ഞു.

രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ നേ​രി​ടേ​ണ്ട​തു വെ​ടി​യു​ണ്ട​ക​ൾ കൊ​ണ്ട​ല്ല. അങ്ങനെയെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റുകാർ ഉണ്ടാവുമായിരുന്നില്ല. മാവോവദികളെ കൊല്ലുന്നതിനു പകരം അവരെ ജനാധിപത്യ ക്രമത്തിലേക്കു കൊണ്ടുവരികയാണ് വേണ്ടതെന്നും കാനം പറഞ്ഞിരുന്നു.

Story Highlights: Kanam Rajendran, UAPA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top