ഡൽഹിയിൽ മൂന്നാം ആം ആദ്മി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഡൽഹിയിൽ മൂന്നാം ആം ആദ്മി പാർട്ടി സർക്കാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാംലീല മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. പുതുമുഖങ്ങളായ അതിഷി, രാഘവ് ഛദ്ദ എന്നിവർക്ക് മന്ത്രി സ്ഥാനം ലഭിച്ചേക്കും.

ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ, രാഷ്ട്രീയ പ്രസ്താവന ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

രാവിലെ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ കെജ്രിവാൾ സന്ദർശിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന നിയമസഭാകക്ഷി യോഗത്തിൽ കേജ്‌രിവാളിനെ നിയമസഭാകക്ഷി നേതാവായി തെരെഞ്ഞെടുത്തു.

തെരഞ്ഞെടുപ്പിൽ നിലവിൽ മന്ത്രിസഭയിലുള്ള എല്ലാ അംഗങ്ങളും വിജയിച്ചിരുന്നു. മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയും, ഗോപാൽ റായിയും മന്ത്രിസഭയിൽ തുടരും. പുതുമുഖങ്ങളായ അതിഷി മർലേന, രാഘവ് ഛദ്ദ എന്നിവർ മന്ത്രിസഭയിൽ എത്തുമെന്നാണ് വിവരം. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ഓഖ്‌ല മണ്ഡലത്തിൽ നിന്ന് വിജയിച്ച അമാനത്തുള്ള ഖാൻ ന്യൂനപക്ഷ പ്രതിനിധിയായി മന്ത്രിസഭയിലുണ്ടായേക്കും.

Story highlight: Aam Aadmi Party

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top