സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കുവൈറ്റിലെ വിദേശികളുടെ വിസ ഇനി മുതൽ ഓൺലൈനായി പുതുക്കാം

കുവൈറ്റിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളുടെ താമസ രേഖ പുതുക്കുന്നതിന് ഓൺലൈൻ സംവിധാനമൊരുക്കി ആഭ്യന്തര മന്ത്രാലയം.
മാർച്ച് ഒന്ന് മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.
പുതിയ സംവിധാനം മാർച്ച് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി മേജർ ജനറൽ തലാൽ അൽ മഅറഫി അറിയിച്ചു. പുതിയ സംവിധാനം അനുസരിച്ച് പതിനെട്ടാം നമ്പർ ഇക്കമായുള്ള എല്ലാ വിദേശികൾക്കും മാർച്ച് ഒന്ന് മുതൽ എമിഗ്രെഷൻ ഓഫീസുകളിൽ പോകാതെ ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള സൗകര്യം ലഭിക്കും. കുവൈത്തിലുള്ള എല്ലാ കമ്പനികളെയും സ്ഥാപനങ്ങളെയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചു ഓരോ കമ്പനികൾക്കും പ്രത്യേകം യൂസർ നെയിം പാസ്‌വേഡ് നൽകും , ഇതിലൂടെ വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകി ഇഖാമ പുതുക്കാൻ കഴിയുമെന്നും മഅറഫി വ്യക്തമാക്കി.
ആദ്യഘട്ടമെന്ന നിലയിൽ പതിനെട്ടാം നമ്പർ ഇഖാമ മാത്രമാണ് ഓൺലൈൻ വഴി ആക്കിയിരിക്കുന്നത്. ഇതിന്റെ വിജയ പുരോഗതി അനുസരിച്ചാവും രണ്ടാം ഘട്ടത്തിൽ ഗാർഹിക ജോലിക്കാരുടെതും മൂന്നാം ഘട്ടത്തിൽ ഫാമിലി വിസയിലുള്ളവരുടെയും ഇഖാമ പുതുക്കൽ ഓൺലൈൻ വഴി നടപ്പിലാക്കുക. ഓൺലൈൻ സൗകര്യം നടപ്പിലാക്കുന്നതു വഴി പതിനഞ്ച് ലക്ഷത്തോളം വിദേശികൾക്ക് ഇതിന്റെ ഗുണഫലം അനുഭവിക്കാനാകുമെന്നു തലാൽ അൽ മഅറഫി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here