ചെന്നൈയെ വീഴ്ത്തി ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഐ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗോകുലം കേരളാ എഫ്‌സി. കോയമ്പത്തൂരില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത ഗോകുലം പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

മാര്‍ക്കസ് ജോസഫ്, ഹെന്‍ട്രി കിസേക, നതാനിയല്‍ ഗാര്‍ഷ്യ എന്നിവര്‍ കളിയില്‍ ഉടനീളം ആക്രമണത്തിന് നേതൃത്വം നല്‍കി. സികെ ഉബൈദ് പലതവണ ചെന്നൈയുടെ ഗോള്‍ ശ്രമങ്ങളെ തട്ടിമാറ്റി. തുടക്കം മുതല്‍ ആക്രമണത്തിലും പ്രതിരോധത്തിലും ശ്രദ്ധിച്ച് കളിച്ച ഗോകുലം 79-ാം മിനിറ്റിലാണ് ഗോള്‍ കണ്ടെത്തിയത്. 78 -ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ കിപ്‌സണിന്റെ പാസ് ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ്  ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. മത്സരത്തോടെ 17 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തെത്തി.

 

Story Highlights- Gokulum fc vs Chennai City FC, i league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top