Advertisement

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ 11 വർഷം തടവിന് ശിക്ഷിച്ച് പാക് കോടതി

February 12, 2020
Google News 1 minute Read

ജമാഅത്തുദ്ദവ തലവനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ  ഹാഫിസ് സയീദിനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് പാകിസ്താൻ ഭീകര വിരുദ്ധ കോടതി. ലാഹോറിലും ഗുജറൻവാലയിലുമായി രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ 11 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം നൽകിയെന്നതാണ് ഹാഫിസ് സയീദിനെതിരെയുള്ള കേസുകൾ. ഇയാളുടെ കൂട്ടാളിക്കെതിരെയും കോടതി കുറ്റം ചുമത്തിയിരുന്നു. രണ്ട് കേസുകളിലായി അഞ്ചര വർഷം വീതം തടവും 15000 രൂപ പിഴയുമാണ് കോടതി വിധി.

മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഹാഫിസ് സയീദിനെതിരെ കർശന നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

Story highlight: Pakistan court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here