Advertisement

കൊറോണ വൈറസ് ബാധ; ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി

February 13, 2020
Google News 2 minutes Read

കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1355 ആയി. രോഗം ആദ്യം സ്ഥിരീകരിച്ച വുഹാൻ ഉൾപ്പെടുന്ന ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്.

രോഗം വ്യാപനം തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴും കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. നിലവിലെ കണക്കനുസരിച്ച് ലോകത്താകെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 1,357 ആയി. ഫിലിപൈൻസിലും ഹോങ്കോങിലും നേരത്തെ ഒരോ മരണം റിപ്പോർട്ട് ചെയ്തിരുന്നു. 14, 840 പേർക്കാണ് ഹുബൈയിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 48, 206 ആയി. ഹുബൈയിൽ രോഗം ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 33, 693ആണ്. ഇതിൽ 1,437 പേരുടെ നില ഗുരുതരമാണ്. 3441 പേർ രോഗ മുക്തരായി വീടുകളിലേക്ക് മടങ്ങിയെന്ന വാർത്തയും ചൈനീസ് ആരോഗ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ടു.

രോഗം വ്യാപിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ബാഴ്‌സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് കൊറോണ ഭീതിയെ തുടർന്ന് മാറ്റി വച്ചു. രോഗം പടർന്നു പിടിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുപരിപാടികളിൽ പങ്കെടുക്കില്ലെന്ന് ദലൈലാമ അറിയിച്ചു.

Story highlight: Coronavirus infection, The death toll in China rose to 1355

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here