Advertisement

കെട്ടിട നിർമാണ തൊഴിലാളിയായ വിവർത്തകൻ; തമിഴിൽ നിന്ന് മൊഴി മാറ്റിയത് ‘അർധനാരീശ്വരൻ’ അടക്കം

February 14, 2020
Google News 1 minute Read

കെട്ടിട നിർമാണ തൊഴിലാളിയായ കണ്ണൂർ മുഴപ്പിലങ്ങാട്ടെ മുഹമ്മദ് ഷാഫിയെ നാട്ടിലെല്ലാവർക്കുമറിയാം. എന്നാൽ എഴുത്തുകാരനായ ഷാഫി ചെറുമാവിലായിയെ അധികമാർക്കുമറിയില്ല. തമിഴിലെ ഒട്ടുമിക്ക എഴുത്തുകാരും പുതിയ കൃതികൾ പ്രസിദ്ധീകരിച്ചാൽ ഒരു കോപ്പി ആദ്യം അയക്കുന്നത് ഷാഫിക്കായിരിക്കും. ഇദ്ദേഹത്തിലൂടെയാണ് ആ രചനകൾ ഭാഷയുടെ അതിർവരമ്പ് കടക്കുന്നത്.

Read Also: ‘മുഴുവൻ പടം ഇടാനുള്ള സന്മനസെങ്കിലും കാണിക്കണം’ ;തൊട്ടപ്പൻ സിനിമയുടെ വ്യാജ പതിപ്പിന് എതിരെ അണിയറക്കാർ

എഴുത്തിനോടും വായനയോടും ചെറുപ്പത്തിലേയുള്ള സ്‌നേഹമാണ് ഷാഫിയെ വിവർത്തകനാക്കിയത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ മൂന്ന് നോവലുകൾ മലയാളത്തിലേക്ക് മാറ്റിയെഴുതി.ചോ. ദർമ്മന്റെ ‘മൂങ്ങ’ എന്ന നോവലും പെരുമാൾ മുരുകന്റെ അർധനാരീശ്വരൻ എന്ന നോവലും ഒട്ടേറെ ചെറുകഥകളും മലയാളത്തിലേക്ക് മാറ്റിയെഴുതിയതോടെ തമിഴിൽ ഏറെ അറിയപ്പെട്ടു. ഇപ്പോൾ തമിഴ് എഴുത്തുകാരും പ്രസാധകരും വിവർത്തനം ചെയ്യാൻ ആദ്യം ആശ്രയിക്കുന്നത് ഷാഫി ചെറുമാവിലായിയെയാണ്.

പത്താം ക്ലാസ് തോറ്റതിന് പിന്നാലെ സാമ്പത്തിക പരാധീനത കാരണം പഠനം നിർത്തേണ്ടിവന്നു. ഒന്നര വർഷം പൂനെയിലും പിന്നെ ബംഗളൂരുവിലെ ഒരു ചായക്കടയിലുമായിരുന്നു ജോലി. തമിഴർ കൂടുതൽ താമസിക്കുന്ന മേഖലയായതിനാൽ പെട്ടെന്ന് തമിഴ് പഠിച്ചു. അങ്ങനെയാണ് വിവർത്തന രംഗത്തേക്ക് എത്തുന്നത്.

എന്നാൽ അൻപത്തിയെട്ടാം വയസിലും ഈ വിവർത്തകന് ആശ്രയം കൂലിപ്പണി തന്നെ. ചെങ്കല്ലുകൾ തമ്മിൽ ചേർത്തു വെക്കുമ്പോൾ ഷാഫി മനസിൽ വാക്കുകൾ ചേർത്തുവയ്ക്കുകയായിരിക്കും. കെട്ടിട നിർമാണ തൊഴിലാളിയായ ഇദ്ദേഹം ജോലി കഴിഞ്ഞെത്തിയാൽ പിന്നെ എഴുത്തിനൊപ്പമാണ്. കല്ലുകൾ ചുമന്ന് തഴമ്പിച്ച കൈകളില്‍ ഷാഫി വെെകുന്നേരം പേനയെടുത്ത് പ്രവര്‍ത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here