വിരമിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് വീട് വയ്ക്കാൻ സൗജന്യമായി സ്ഥലം നൽകി അധ്യാപകൻ

കണ്ണൂർ മയ്യിലിലെ എംസി രാജൻ എന്ന അധ്യാപകൻ മൂന്നര പതിറ്റാണ്ട് നീണ്ട അധ്യാപക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത് നന്മയുടെ പാഠങ്ങൾ കൂടി പഠിപ്പിച്ചാണ്. നാല് സ്‌കൂളുകളിലെ ഓരോ വിദ്യാർത്ഥിക്ക് വീട് വെക്കാൻ രാജൻ മാഷ് സ്വന്തം ഭൂമി സൗജന്യമായി നൽകി.

എട്ടാം തരത്തിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥി സ്ഥിരമായി ക്ലാസിൽ വരാത്തത് അന്വേഷിച്ചപ്പോൾ കണ്ടറിഞ്ഞ യാഥാർത്ഥ്യമാണ് കെസി രാജനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. മയ്യിൽ മുല്ലക്കൊടിയിലുള്ള തന്റെ 23 സെന്റ് സ്ഥലം നാലായി തിരിച്ച് നാല് വിദ്യാർത്ഥികൾക്കായി രാജൻ നൽകി കഴിഞ്ഞു.

1987 ൽ ഗണിതാധ്യാപകനായി ജോലിയിൽ പ്രവേശിച്ച കെസി രാജൻ അധ്യാപക സംഘടനയായ കെപിഎസ്ടിഎയുടെ ഭാരവാഹി കൂടിയാണ്. ഭൂമി നൽകാനുള്ള രാജന്റെ തീരുമാനത്തിന് എല്ലാവരുടെയും പിന്തുണയുണ്ട്.

ഭൂമി കിട്ടുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് വീടെടുക്കാൻ സഹായം നൽകാൻ രാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പണം സ്വരൂപിച്ചു കഴിഞ്ഞു. ആദ്യഘട്ടത്തിൽ ഓരോ ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. നിറഞ്ഞ ചാരിതാർത്ഥ്യത്തോടെ കെസി രാജൻ അടുത്ത മാസം 31ന്
പുഴാതി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പടിയിറങ്ങും.

teacher

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top