അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം

ആലപ്പുഴ അമ്പലപ്പുഴയിൽ മൂന്ന് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂര മർദനം. രണ്ടാനച്ഛൻ വൈശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഇപ്പോൾ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ്. ചൈൽഡ് ലൈൻ കുട്ടിയുടെയും മാതാവിന്‍റെയും മൊഴിയെടുത്തു. നാട്ടുകാരാണ് സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയത്.
Read Also: പതിനഞ്ചുകാരിക്ക് നേരെ പീഡനശ്രമം; ക്ഷേത്ര പൂജാരി അറസ്റ്റിൽ
കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് സാരമായ പരുക്കേറ്റിട്ടുണ്ട്. നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിന്‍റെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും നീര് വച്ച് വെള്ളം കെട്ടിയ അവസ്ഥയിലാണെന്ന് ഡോക്ടർമാർ പറഞ്ഞു.
കുട്ടിയെ രണ്ട് മാസമായി വൈശാഖ് ഗുരുതരമായി മർദിച്ചിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും പാടുകളുണ്ട്. അമ്മ കണ്ടിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ചികിത്സ പോലും നൽകിയിരുന്നില്ലെന്നും അമ്മയെയും ഇയാൾ മർദിച്ചിരുന്നുവെന്നുമാണ് വിവരം.
child attacked by step father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here