കൊറോണ വൈറസ് ; ഫ്രാന്‍സില്‍ ആദ്യ മരണം സ്ഥിരീകരിച്ചു

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. ചൈനീസ് വിനോദ സഞ്ചാരിയായ എണ്‍പതുകാരനാണ് വെള്ളിയാഴ്ച പാരീസിലെ ആശുപത്രിയില്‍ മരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രി അഗ്‌നസ് ബുസിന്‍ പറഞ്ഞു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ ഹുബെയില്‍നിന്നും എത്തിയയാളാണ് മരിച്ചത്.
മരിച്ച ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം 16നാണ് എണ്‍പതുകാരനും മകളും അടങ്ങുന്ന സംഘം പാരീസില്‍ എത്തിയത്. പിന്നീട് കൊറോണ സംശയത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹത്തിന്റെ നില ഗുരുതരമായിരുന്നു. മകള്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അഗ്‌നസ് ബുസിന്‍ പറഞ്ഞു.
Story Highlights- Corona virus, The first death, France was confirmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here