നെടുങ്കണ്ടം പാറമട സമരം; പ്രവർത്തനം അവസാനിപ്പിക്കന്നത് വരെ സമരം തുടരുമെന്ന് നാട്ടുകാർ

നെടുങ്കണ്ടം അല്ലിയാറിലെ പാറമടയുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാർ. കഴിഞ്ഞ ദിവസം പൊലീസുമായുണ്ടായ സംഘർഷത്തെ തുടർന്ന് പാറമടയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മാത്രമല്ല, കമ്പംമേട് സിഐക്കെതിരെ നാട്ടുകാർ പരാതിയും നൽകിട്ടുണ്ട്.

കഴിഞ്ഞ ദിവസം നാട്ടുകാർ ചേർന്ന് പാറമടയിൽ നിന്ന് എത്തിയ വാഹനങ്ങൾ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായത്. കമ്പംമേട് സിഐ അടക്കം പ്രതിഷേധക്കാരെ മർദിച്ചതായി നാട്ടുകാർ പരാതി നൽകി. പാറമടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.

നാട്ടുകാരുടെ പരാതിയെ തുടർന്ന് പാറമട ഉടമകൾക്ക് പഞ്ചായത്ത് കാരണം കാണിക്കൽ നോട്ടീസ് നൽകി. അനുവദനീയമല്ലാത്ത രീതിയിലാണ് പാറ ഘനനം നടക്കുന്നതെങ്കിൽ നടപടി എടുക്കുമെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ദിവസം 10 മെട്രിക് ടൺ കരിങ്കല്ല് ലോഡ് പുറത്ത് കൊണ്ടുപോകാനാണ് അനുമതിയുള്ളത് ഇത് മറികടന്ന് കൂടുതൽ വാഹനങ്ങൾ ദിനംപ്രതി ലോഡുമായി പോകുന്നതാണ് പ്രദേശത്ത് ജനജീവിതം ദുസ്സഹമാക്കുന്നത്.

Story highlight: nedumkandam, quarry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top