ആലത്തൂരിനു വേണ്ടിയാണ് വാഹനം വാങ്ങിയത്: രമ്യാ ഹരിദാസ് എംപി

ആലത്തൂര്‍ എംപി രമ്യാ ഹരിദാസ് ബാങ്ക് വായ്പയെടുത്ത് കാര്‍ സ്വന്തമാക്കി. നേരത്തെ യൂത്ത് കോണ്‍ഗ്രസുകാര്‍ രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു. മണ്ഡലാടിസ്ഥാനത്തില്‍ രണ്ട് ലക്ഷം രൂപ വീതം പിരിച്ച് രമ്യാ ഹരിദാസിന് കാര്‍ വാങ്ങി നല്‍കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് നീക്കം.

പണപ്പിരിവിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ പരസ്യ നിലപാട് സ്വീകരിച്ചതോടെ യൂത്ത് കോണ്‍ഗ്രസുകാര്‍ പിരിവ് ഉപേക്ഷിച്ചു. പിരിച്ചെടുത്ത പണം തിരികെ നല്‍കി വിവാദം അവസാനിപ്പിച്ചു. വിവാദങ്ങളെ പടിക്കുപുറത്ത് നിര്‍ത്തി ബാങ്ക് ലോണ്‍ എടുത്താണ് രമ്യ ഇപ്പോള്‍ കാര്‍ സ്വന്തമാക്കിയത്.

ജനപ്രതിനിധി എന്ന നിലയില്‍ ആലത്തൂരിന് വേണ്ടിയാണ് വാഹനം വാങ്ങിയതെന്ന് രമ്യാ ഹരിദാസ് പറഞ്ഞു. 21 ലക്ഷത്തോളം വില വരുന്ന വാഹനത്തിന് മാസം 43,000 രൂപ തിരിച്ചടവുണ്ട്.

Story Highlights:Alathur MP Ramya Haridas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top