വാലന്റൈൻസ് ദിന കോണ്ടെസ്റ്റ്; തെരഞ്ഞെടുത്ത ദമ്പതികൾ ഇന്ന് ഹെലികോപ്റ്റർ യാത്ര നടത്തും

ഫ്‌ളവേഴ്‌സും ട്വന്റിഫോറും സംയുക്തമായി നടത്തുന്ന വാലന്റൈൻസ് ദിന കോണ്ടെസ്റ്റ് സമ്മാനമായ ഹെലികോപ്റ്റർ യാത്ര ഇന്ന് നടക്കും. പോസ്റ്റിന് താഴെ മികച്ച പ്രേമലേഖനങ്ങൾ കമന്റ് ചെയ്യുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്കായിരുന്നു സമ്മാനം.

പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ നിന്ന് തെരഞ്ഞെടുത്ത അഞ്ച് ദമ്പതികളെ ഇന്ന് കൊച്ചിയുടെ ആകാശദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ അവസരമൊരുക്കും. വെല്ലിംഗ്ടൺ ഐലൻഡിൽ നിന്നാകും ടേക്ക് ഓഫ്. വിമാനയാത്ര എന്ന ആഗ്രഹം കൈയ്യെത്തിപ്പിടിക്കാവുന്ന ഒന്നാണെങ്കിലും ഹെലികോപ്റ്റർ യാത്ര എന്നത് എല്ലാവർക്കും പ്രാപ്യമായ ഒന്നല്ല. ഈ ഒരു അവസരമാണ് ഞങ്ങൾ നിങ്ങൾക്കായി ഒരുക്കിയത്.

 

Story Highlights- Valentine’s Day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top