‘സംഭാവന നൽകിയില്ലെങ്കിൽ പൂട്ടിക്കും’; സ്വകാര്യ ഓഡിറ്റോറിയം ഉടമയെ ഭീഷണിപ്പെടുത്തി കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പാലിയേറ്റീവ് കെയറിന്പിരിവ് നൽകാത്തതിന്റെ പേരിൽ പാലക്കാട് കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വകാര്യ ഓഡിറ്റോറിയത്തിന്റെ മാനേജരെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. ഭീഷണിപെടുത്തുന്ന ശബ്ദരേഖ 24 ന് ലഭിച്ചു.

പാലിയേറ്റീവ് കെയറിന് സംഭാവന നൽകിയില്ലെങ്കിൽ കൺവെൻഷൻ സെന്റർ ഉടമയെ നിയമം പഠിപ്പിക്കുമെന്നാണ് കോൺഗ്രസ് വിമതനായ രാജരത്‌നത്തിന്റെ ഭീഷണി. പ്രവാസിയുടെ ഉടമസ്ഥതിയിലുള്ള മണ്ണാർക്കാട് കരിമ്പുഴ പഞ്ചായത്തിലെ എളുമ്പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺവെൻഷൻ സെന്റർ മാനേജരെയാണ് ഭീഷണിപ്പെടുത്തിയത്. പാലിയേറ്റീവ് കെയർ യൂണിറ്റിന് സംഭാവന നൽകാത്തതാണ് കോൺഗ്രസ് വിമതൻ കൂടിയായ രാജരത്‌നത്തെ ചൊടിപ്പിച്ചത്.

പാലിയേറ്റിവ് കെയറിന് സംഭാവനയായി പതിനായിരം രൂപയാണ് വൈസ് പ്രസിഡന്റ് രാജരത്‌നം ആവശ്യപ്പെട്ടത്. തുക നൽകാൻ കഴിയില്ലെന്ന് കൺവെൻഷൻ സെന്റർ ഉടമയും മാനേജരും നിലപാടെടുത്തു. ഇതോടെ കൺവെൻഷൻ സെന്റർ പൂട്ടിക്കും എന്നാണ് ഭീഷണി പഞ്ചായത്ത് വൈസ് പ്രസിഡൻറിന്റെ ഭീഷണി. ഹെൽത്ത് ഇൻസ്‌പെക്ടറെ കൊണ്ട് നോട്ടിസ് നൽകുമെന്നും രാജരത്‌നം പറയുന്നു.

കഴിഞ്ഞ എട്ട് വർഷത്തോളമായി ഗ്രാമീണ മേഖലയിൽ കൺവെൻഷൻ സെന്റർ പ്രവർത്തിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് രാജരത്‌നം കരിമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുടരുന്നത്.

Story Highlights- Threaten

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top