ഉയർന്ന രാജ്യസ്‌നേഹം, കുട്ടികളെ വളർത്താനുള്ള മികവ്; വിവാഹ പരസ്യത്തിലെ ‘ഡിമാൻഡുകൾ’ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ !

വിവാഹ പരസ്യം നൽകുക സാധാരണമാണ്. നിറം, ജാതി, മതം, ജോലി, വിദ്യാഭ്യാസം തുടങ്ങി വിവാഹ പരസ്യങ്ങളിൽ ഉൾപ്പെടുത്തുന്ന ഡിമാൻഡുകൾക്ക് പരിധിയില്ല. എന്നാൽ ഇന്നലെ പുറത്തുവന്ന ഒരു വിവാഹ പരസ്യത്തിലെ ആവശ്യങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ജനം.

വധുവിന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്കോ ജോലിക്കോ ഈ വിവാഹ പരസ്യത്തിൽ പ്രസക്തിയില്ല. ഉയർന്ന രാജ്യസ്‌നേഹം, കുട്ടികളെ വളർത്താനും ഭക്ഷണം പാകം ചെയ്യാനുമുള്ള കഴിവ് എന്നിവയ്ക്കാണ് മുൻഗണന. ഈ ‘ഗുണങ്ങൾ’ എല്ലാമുള്ള ഉദ്യോഗസ്ഥരായ ഹിന്ദു ബ്രാഹ്മണ യുവതികളെയാണ് ദന്ത ഡോക്ടറായ ഡോ.അഭിനവ് കുമാർ തേടുന്നത്.

ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ അഭിനവ് നിലവിൽ ജോലി ചെയ്യുന്നില്ലെന്ന് പത്ര പരസ്യത്തിൽ പറയുന്നു. ജാർഖണ്ഡ്, ബിഹാർ സ്വദേശിനികളിൽ നിന്നുമാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. വിവാഹ പരസ്യത്തിനൊപ്പം നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കരുതെന്നും എസ്എംഎസ് അയച്ചാൽ മതിയെന്നും കൂടി പത്രപരസ്യത്തിൽ പറഞ്ഞിരിക്കുന്നു.

വിവാഹപരസ്യത്തിൽ നൽകിയ എല്ലാ ഡിമാന്റുകളുമുള്ള പെൺകുട്ടി ഈ ലോകത്ത് തന്നെയുണ്ടാകില്ലെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ. സ്വന്തം നിഴലിനെ തന്നെ വിവാഹം ചെയ്യേണ്ടി വരുമെന്ന് മറ്റ് ചില കമന്റുകൾ.

Story Highlights- Matrimonial Adനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More