Advertisement

ഷഹീൻ ബാഗ് സമരം; മധ്യസ്ഥശ്രമവുമായി സുപ്രിംകോടതി

February 17, 2020
Google News 1 minute Read

ഷഹീൻ ബാഗ് സമരക്കാരുമായി സുപ്രിംകോടതിയുടെ മധ്യസ്ഥശ്രമം. മുതിർന്ന അഭിഭാഷകൻ അഡ്വ സന്ദീപ് ഹെഗ്ഡയെ മധ്യസ്ഥനായി നിയോഗിച്ചു. അഡ്വ. സാധനാ രാമചന്ദ്രനും സന്ദീപ് ഹെഗ്ഡയെ സഹായിക്കും. കൂടാതെ മുൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ വജഹ്ത് ഹബീബുള്ളയെയും നിയോഗിച്ചിട്ടുണ്ട്.

Read Also: അലൻ ഷുഹൈബിന് പരീക്ഷയെഴുതാം : കണ്ണൂർ സർവകലാശാല

60 ദിവസമായിട്ടും സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും വിമർശനമുണ്ടായി. പ്രതിഷേധക്കാരെ ഷഹീൻ ബാഗിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് സമരം മാറ്റാൻ പ്രേരിപ്പിക്കുന്നതും മധ്യസ്ഥന്റെ ചുമതലയിൽ പെടും.

പ്രതിഷേധം മൗലിക അവകാശമാണെന്ന് കോടതി പറഞ്ഞു. റോഡ് തടഞ്ഞുള്ള സമരം പക്ഷേ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പ്രതിഷേധം വേണം, അതുകൊണ്ട് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എസ് കെ കൗൾ, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്ത്രീകളെയും കുട്ടികളെയും സമരക്കാർ പ്രതിരോധ കവചമാക്കുന്നുവെന്ന് സർക്കാർ കോടതിയിൽ ഉന്നയിച്ചു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

 

shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here