Advertisement

അലൻ ഷുഹൈബിന് പരീക്ഷയെഴുതാം : കണ്ണൂർ സർവകലാശാല

February 17, 2020
Google News 1 minute Read

അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് കണ്ണൂർ സർവകലാശാല.സർവകലാശാല അനുവദിക്കുമെങ്കിൽ പരീക്ഷയെഴുതാമെന്നും അനുവാദം സംബന്ധിച്ച് 48 മണിക്കൂറിനകം സർവകലാശാല വിവരം നൽകണമെന്നും ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർവകലാശാല നിലവിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലൻ കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാർത്ഥിയാണ്. എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷയാണ് നാളെ ആരംഭിക്കുന്നത്. രണ്ടാം സെമസ്റ്ററിൽ പരീക്ഷയെഴുതാൻ ആവശ്യമായ ഹാജർ അലനുണ്ട്. പന്തീരാങ്കാവ് യുഎപിഎ കേസിൽ റിമാന്റ് പ്രതിയായ അലൻ ഷുഹൈബിന് എൽഎൽബി പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, അതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയായതാണോ എന്ന് വ്യക്തമാക്കേണ്ടത് കണ്ണൂർ സർവകലാശാലയാണെന്നാണ് കോടതി പറഞ്ഞിരുന്നു. അലന് പരീക്ഷ എഴുതാൻ സർവകലാശാല അനുവദിച്ചാൽ സൗകര്യവും ക്രമീകരണവും ഒരുക്കാൻ എൻഐഎയ്ക്കും കോടതി നിർദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് അലൻ. ഈ മാസം നടക്കുന്ന രണ്ടാം സെമസ്റ്റർ എൽഎൽബി പരീക്ഷ എഴുതാൻ അനുമതി തേടിയാണ് അലൻ കോടതിയെ സമീപിച്ചത്. നാളെയാണ് എൽഎൽബി രണ്ടാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നത്.

Story Highlights- Alan Shuhaib

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here