ബിപിസിഎൽ സൾഫർ പ്ലാന്റ് വാതക ചോർച്ച; ദുരിതത്തിൽ ചാലിക്കര നീർമൽ കോളനി നിവാസികൾ

എറണാകുളം ചാലിക്കരയിൽ ബിപിസിഎൽ പ്ലാന്റിലെ സൾഫർ വാതക ചോർച്ച മൂലം നീർമൽ കോളനിവാസികൾ ദുരിതത്തിൽ. പ്ലാന്റിൽ നിന്നുള്ള സൾഫർ പൊടിയും പുകയും ദുർഗന്ധവും നിരന്തരം പ്രദേശത്തേക്ക് വ്യാപിക്കുകയാണ്. ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഇവിടെയുള്ളവർ നേരിടുന്നത്.

പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് പല തവണ നാട്ടുകാർ കമ്പനിക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. എന്നാൽ പരിഹരിക്കാം എന്ന വാക്ക് മാത്രം തന്ന കമ്പനി മറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഇവർ പറയുന്നു.

മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നാണ് പരിസരവാസികളുടെ ആരോപണം. ചാലിക്കരയെ രക്ഷിക്കാൻ അടിയന്തര സർക്കാർ ഇടപെടൽ വേണമെന്നാണ് ആവശ്യം. വിഷയത്തിൽ അധികൃതർ വേണ്ട രീതിയിൽ ഇടപെടുന്നില്ലെന്നും മലിനീകരണ പ്രശ്‌നം മൂലം പ്രദേശത്ത് തുടരാനാവില്ലെന്നും നാട്ടുകാർ പറഞ്ഞു.

 

bpcl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top