ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം

എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. ഏഴ് അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പുകപടലങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും.

കുറച്ച് സമയം മുൻപാണ് തീ പടർന്ന് പിടിച്ചത്. വലിയ അളവിലുള്ള മാലിന്യത്തിന്റെ സംസ്‌കരണം കാര്യക്ഷമമായി നടക്കാത്തത് തീപിടുത്തം ശക്തമാവാൻ കാരണമാണ്. ചൂട് കൂടുന്നതും തീ പടർന്നുപിടിക്കാൻ കാരണമായേക്കാം. കൊച്ചി കോർപറേഷൻ, ആലുവ, തൃക്കാക്കര,അങ്കമാലി, പുത്തൻകുരിശ്, വടവുകോട് എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യമെത്തിക്കുന്നത് ഇവിടെയാണ്.

കഴിഞ്ഞ വർഷവും വേനലിൽ രണ്ട് പ്രാവശ്യം പ്ലാന്റിൽ തീപിടുത്തമുണ്ടായി. ഫെബ്രുവരിയിലും മാർച്ചിലുമാണ് വലിയ രീതിയിൽ തീപിടുത്തമുണ്ടായത്. മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാത്തതും കുന്നുകൂടിക്കിടക്കുന്നതും ആയിരുന്നു കാരണം.

 

brahmapuram waste plant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top