നെടുമ്പാശേരി വഴി കള്ളക്കടത്ത്; പിടികൂടിയത് ഒന്നേമുക്കാൽ കിലോ സ്വർണവും 13 ലക്ഷം രൂപയുടെ വിദേശ കറൻസിയും

നെടുമ്പാശേരി എയർപോർട്ട് വഴിയുള്ള കള്ളക്കടത്ത് വർധിക്കുന്നു. നീലേശ്വരം സ്വദേശിയിൽ നിന്ന് 950 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. വെള്ളി പാത്രത്തിന്റെ രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
Read Also: നെടുമ്പാശേരി വഴി കടത്താൻ ശ്രമിച്ച ഒന്നര കിലോ സ്വർണം പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ
എയർ ഏഷ്യ വിമാനത്തിൽ കോലാലംപൂരിൽ നിന്നും എത്തിയ ട്രിച്ചി സ്വദേശിയായ സ്ത്രീയിൽ നിന്ന് അനധികൃതമായി കടത്താൻ ശ്രമിച്ച 400 ഗ്രാം സ്വർണാഭരണങ്ങൾ കസ്റ്റംസ് വിഭാഗം പിടികൂടി. ബാഗേജിലാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്.
ഇതേ വിമാനത്തിൽ എത്തിയ മറ്റൊരു വനിതയിൽ നിന്ന് 420 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആഭരണങ്ങൾ ഇവർ ശരീരത്തിൽ അണിഞ്ഞിരിക്കുകയായിരുന്നു. ഇവരിൽ പിടിച്ചെടുത്ത സ്വർണത്തിന് 56 ലക്ഷം രൂപയോളം വിലമതിക്കും.
രണ്ട് വിദേശ വനിതകളിൽ നിന്ന് അമേരിക്കൻ ഡോളറും പിടിച്ചെടുത്തു. പുലർച്ചെ ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ദോഹ വഴി അമേരിക്കയിലേക്ക് പോകാനെത്തിയ അമേരിക്കൻ സ്വദേശിയായ വൃദ്ധയിൽ നിന്നാണ് എട്ട് ലക്ഷം രൂപയുടെ വിദേശ കറൻസികൾ പിടികൂടിയത്. കോലാലംപൂരിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ ട്രിച്ചി സ്വദേശിയായ വനിതയിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ വിദേശ കറൻസികളും പിടികൂടിയിട്ടുണ്ട്.
smugling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here