കരുണ സംഗീത നിശാ വിവാദം; ആഷിഖ് അബുവിന്റെ മൊഴി എടുത്തു

കരുണാ സംഗീത നിശാ വിവാദത്തിൽ സംവിധായകൻ ആഷിഖ് അബുവിന്റെ മൊഴി എടുത്തു. ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റായ കഫേ പപ്പായയിൽ വച്ചായിരുന്നു മൊഴിയെടുപ്പ്.

Read Also: കരുണ സംഗീത നിശ: സംഘാടകര്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു

പരിപാടിയുടെ മറ്റ് സംഘാടകരുടെയും മൊഴി എടുത്തിട്ടുണ്ട്. ഗായിക സിതാരാ കൃഷ്ണകുമാർ, സംഗീത സംവിധായകരായ ബിജിപാൽ, ഷഹബാസ് അമൻ എന്നിവരുടെയാണ് മൊഴി രേഖപ്പെടുത്തിയത്. വലിയ നഷ്ടമാണ് പരിപാടി കാരണം സംഘാടകർക്ക് ഉണ്ടായതെന്നും എന്നാൽ പിരിഞ്ഞ് കിട്ടിയ തുക സർക്കാരിലേക്ക് നൽകുകയാണ് ചെയ്തതെന്നും മൊഴി നൽകിയെന്നാണ് വിവരം.

അതേസമയം, വിവാദത്തിൽ അന്വേഷണം അട്ടിമറിക്കാൻ സിപിഐഎം ശ്രമിക്കുന്നുവെന്ന് പരാതിക്കാരനായ യുവമോർച്ചാ നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. ഇതിനുള്ള തെളിവാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന് സിപിഐഎം ജില്ലാ നേതൃത്വം നൽകിയ പിന്തുണ എന്ന് അദ്ദേഹം പറഞ്ഞു.

 

ashique abu, karuna music night

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top