ഡൗൺ സിൻഡ്രോമിന്റെ പരിമിതികളെ നൃത്തമാടി തോൽപിച്ച് ധന്യ

പരിമിതികളെ നൃത്തമാടി തോൽപിക്കുകയാണ് കോഴിക്കോട് കോട്ടൂളി സ്വദേശി ധന്യ വിജയൻ. ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യത്തോട് പോരാടിയാണ് പിഴവുകളില്ലാത്ത മുദ്രകളുമായി ഇവർ നൃത്തം ചെയ്യുന്നത്. രണ്ടാം വയസിലാണ് ധന്യക്ക് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയിലാണെന്ന് മാതാപിതാക്കൾ മനസിലാക്കിയത്.

Read Also: ട്രംപിന്റെ വിഗ്രഹത്തിൽ പൂജ; ദീർഘായുസിനായി വ്രതം; ഇത് ഇന്ത്യയിലെ ‘ട്രംപ്’ ഭക്തൻ

പക്ഷെ ധന്യ ഒരിയ്ക്കലും തോൽക്കാൻ തയാറായില്ല. ടിവി സ്‌ക്രീനിൽ മിന്നി മറഞ്ഞ ചുവടുകൾ മനസിലുടക്കി. പത്താം വയസിൽ കാലിൽ ചിലങ്കയണിഞ്ഞു. മൂന്നാം വയസില്‍ നിരുത്സാഹപ്പെ ടുത്തിയ ലോകത്തിന് മുന്നിൽ അരങ്ങേറ്റം നടത്തി. ഇന്ന് തണൽ സ്‌മൈൽ സ്‌പെഷ്യൽ സ്‌കൂളിൽ ഉച്ച വരെ വിദ്യാർത്ഥിനിയും ഉച്ചയ്ക്ക് ശേഷം 35 വിദ്യാർത്ഥികളുടെ അധ്യാപികയുമാണ് ഈ മുപ്പത്തിമൂന്നുകാരി.

നൃത്തത്തിലൂടെ ഓർമ ശക്തിയും, ചലന ശേഷിയും, മുഖഭാവവും വികസിപ്പിക്കാനായതാണ് നേട്ടം. ബഹ്‌റൈനിലടക്കം 50ലേറെ വേദികളിൽ ധന്യ പരിപാടികൾ അവതരിപ്പിച്ചു. തണൽ അവതരിപ്പിച്ച ഭിന്നശേഷി വിഭാഗക്കാരുടെ നാടകത്തിലൂടെ ഇതിനിടെ ധന്യ അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചു. ഇതൊരിക്കലും ധന്യ കണ്ട സ്വപ്നങ്ങളുടെ അവസാനമല്ല. ഇനിയും എത്തിപ്പിടിക്കാന്‍ ഒരുപാടുണ്ടെന്ന് ധന്യ പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top