ഫറൂഖ് കോളജ് ‘അൺബൗണ്ട് 20’ന് ഇന്ന് തുടക്കമാകും

ഫാറൂഖ് കോളജ് ഫംഗ്ഷണൽ ഇംഗ്ലീഷ്, മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്പാർട്ട്‌മെന്റുകളുടെ ആഭിമുഖ്യത്തിൽ ‘അൺബൗണ്ട് 20’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഇന്റർ കോളേജ് ഇംഗ്ലീഷ് ആന്റ് മീഡിയ ഫെസ്റ്റിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായി ഫറൂഖ് കോളജ് ക്യാമ്പസിൽ നടക്കുന്ന പരിപാടിയിൽ കലാ-സാംസ്‌കാരിക-രാഷ്ട്രീയ-മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

കലകളിലെ ആവിഷ്‌കാര സ്വാതന്ത്ര്യം, രാഷ്ട്രീയവും മധ്യമങ്ങളും തുടങ്ങി സമകാലിക വിഷയങ്ങളെ പ്രമേയമാക്കിയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രമുഖ കലാ സംവിധായകൻ അജയൻ ചാലിശേരി നിർവഹിക്കും. വിവിധ സെഷനുകളിലായി എത്തുന്ന പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും.

ഇന്റർ കോളജ് വിദ്യാർത്ഥികൾക്ക് വേണ്ടി മത്സരങ്ങളും സംഘടിപ്പിക്കുന്നണ്ട്. നാല് സെഷനുകളിലായ ഒരുക്കുന്ന പത്ത് മത്സരങ്ങളിൽ വിവിധ കോളേജുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. വിജയികൾക്കായി ക്യാഷ് പ്രൈസും ഒരുക്കിയിട്ടുണ്ട്.

Story Highlights- Farook College

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top