ഷുഹൈബ് കൊലപാതകം: പ്രാഥമികവാദം ഇന്ന് തുടങ്ങും

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രാഥമികവാദംഇന്ന് തുടങ്ങും. കേസിൽ രണ്ട് കുറ്റപത്രങ്ങളിലായി 17 പ്രതികളാണുള്ളത്. ഇവ രണ്ടും ഒരുമിച്ചാണ് കോടതി പരിഗണിക്കുക.

തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.കേസ് വിചാരണ നടത്തി ആറ് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

Read Also : ഷുഹൈബ് വധക്കേസ്; സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ച സമയം സുപ്രിംകോടതി അനുവദിച്ചു

2018 ഫെബ്രുവരി 13നായിരുന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബ് കൊല്ലപ്പെടുന്നത്. എടയന്നൂർ തെരൂരിൽവച്ച് അക്രമികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Story Highlights- Shuhaib murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top