സൗഭാഗ്യ വെങ്കിടേഷിന്റെ മഞ്ഞൾ കല്യാണം; ചിത്രങ്ങൾ കാണാം

ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ, നർത്തകി കൂടിയായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു.
View this post on Instagram
View this post on Instagram
കഴിഞ്ഞ മാസമാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. സുഹൃത്തായ അർജുൻ സോമശേഖറാണ് വരൻ. പത്ത് വർഷത്തോളമായി കൂട്ടുകാരാണ് ഇവർ.
Read Also: ‘ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’; ഭാവിവരനോടൊപ്പം സൗഭാഗ്യ വെങ്കിടേഷ്; ചിത്രങ്ങൾ കാണാം
തിരുവനന്തപുരം വെള്ളയമ്പലത്ത് ഡാൻസ് സ്‌കൂൾ നടത്തുന്ന അർജുൻ സൗഭാഗ്യക്കൊപ്പം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി തമിഴ് ബ്രാഹ്മണ ആചാര പ്രകാരമാണ് വിവാഹം നടക്കുന്നത്.
View this post on Instagram
ഇവരുടെ കല്യാണ നിശ്ചയത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. വിവാഹിതയാകാൻ പോകുന്നു എന്ന വാർത്ത സമൂഹ മാധ്യമത്തിലൂടെ സൗഭാഗ്യ ആരാധകരുമായി പങ്കുവച്ചിരുന്നു. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. അർജുനൊപ്പം ദീപങ്ങൾ തെളിഞ്ഞ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും സൗഭാഗ്യ പങ്കുവച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here