ഇന്ത്യൻ-2 സെറ്റിലെ അപകടം; ശങ്കറിന് പരുക്ക് പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

കമൽ ഹാസൻ നായകനായി വിഖ്യാത സംവിധായകൻ ശങ്കർ അണിയിച്ചൊരുക്കുന്ന ഇന്ത്യൻ-2 എന്ന സിനിമയുടെ സെറ്റിലുണ്ടായ അപകടത്തിൽ ശങ്കറിനു പരുക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. നേരത്തെ, ശങ്കറിൻ്റെ കാലിനു ഗുരുതര പരുക്കുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിയാണ് പുതിയ വെളിപ്പെടുത്തൽ. അതേ സമയം, സംഭവത്തിൽ മൂന്നു പേർ മരണപ്പെടുകയും 9 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

ചെന്നൈക്കടുത്തുള്ള ഇവിപി ഫിലിം സിറ്റിയിലെ സെറ്റ് നിർമ്മാണത്തിനിടെ രാത്രി 9.30നായിരുന്നു അപകടം. ഭക്ഷണച്ചുമതലയുള്ള മധു (29), ചന്ദ്രൻ (60) എന്നിവരും ശങ്കറിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ കൃഷ്ണ (34)യുമാണ് മരണപ്പെട്ടത്. കമൽ ഹാസൻ സ്ഥലത്തുണ്ടായിരുന്നു. അദ്ദേഹവും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അദ്ദേഹമാണ് മുൻകൈ എടുത്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവർ ഇപ്പോൾ ചികിത്സയിലാണ്.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേ സമയം, അപകടത്തിൽ പെട്ടവർക്ക് കമൽ ഹാസൻ ആദരാഞ്ജലി അർപ്പിച്ചു. “എൻ്റെ സിനിമാ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ അപകടമായിരുന്നു ഇന്നത്തേത്. എനിക്ക് എൻ്റെ മൂന്നു സഹപ്രവർത്തകരെ നഷ്ടമായി. എൻ്റെ വേദന പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനക്കു മുന്നിൽ ഒന്നുമല്ല. ഞാൻ ദുഖത്തിൽ അവർക്കൊപ്പം ചേരുന്നു. അവർക്ക് ഞാൻ സഹാനുഭൂതി അർപ്പിക്കുന്നു.” തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കമൽ ഹാസൻ കുറിച്ചു.

ശങ്കറിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന കമൽ ഹാസൻ സിനിമയാണ് ഇന്ത്യൻ 2. 1992ൽ ഇറങ്ങി സൂപ്പർ ഹിറ്റായ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. സിനിമയിൽ സേനാപതി എന്ന കഥാപാത്രമായാണ് കമൽ ഹാസൻ പ്രത്യക്ഷപ്പെടുന്നത്.

Story Highlights: Director Shankar escaped from the accident which occured in indian 2 movie shooting set

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top