ഈ ചിത്രത്തിൽ എല്ലാമുണ്ട്, എത്ര സുന്ദരിയാണ് അമ്മ; മല്ലികയുടെയും സുകുമാരന്റെയും അപൂർവ ചിത്രം പങ്കുവച്ച് ഇന്ദ്രജിത്തും പൂർണിമയും

സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഒരു പഴയകാല ചിത്രം പ്രേക്ഷകരുമായി പങ്കുവച്ച് ഇന്ദ്രജിത്തും പൂർണിമയും. അച്ഛന്റെയും അമ്മയുടെയും പ്രണയ കാലത്തെ അപൂർവ്വ ചിത്രമാണിതെന്ന് ഇരുവരും പറയുന്നു.

ഈ ചിത്രത്തിൽ എല്ലാമുണ്ട്… എന്തൊരു സുന്ദരിയാണമ്മേ… എന്നാണ് പൂർണിമ ചിത്രത്തിന് നൽകിയിരിക്കുന്ന വിശേഷണം. ഇതേ ചിത്രം പണ്ടു പണ്ടൊരു പ്രണയകാലത്ത് എന്ന കുറിപ്പോടെയാണ് ഇന്ദ്രജിത്തും പങ്കുവച്ചിരിക്കുന്നത്.

1978 ഒക്ടോബർ 17നാണ് സുകുമാരനും മല്ലികയും വിവാഹിതരാകുന്നത്. വിവാഹത്തോടെ അഭിനയം അവസാനിപ്പിച്ച മല്ലിക. പിന്നീട് സുകുമാരന്റ മരണത്തിനു ശേഷമാണ് സിനിമയിൽ സജീവമാകുന്നത്.

Story highlight: Mallika sukumaran,sukumaran, indrajith, poornima

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top