കളമശേരി എയ്‌സാറ്റിലെ അനധികൃത നിർമാണങ്ങൾക്ക് സ്റ്റോപ് മെമ്മോ

കളമശേരി ആൽബെർട്ടെയെൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ അനധികൃത നിർമാണങ്ങൾക്ക് നഗരസഭയുടെ സ്റ്റോപ് മെമ്മോ.സ്ഥാപനത്തിലെ കെട്ടിടങ്ങൾ അനധികൃതമായാണ് നിർമ്മിച്ചതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സ്റ്റോപ് മെമ്മോ നൽകിയതെന്ന് നഗരസഭ ചെയർപേഴ്‌സൺ റുഖിയ ജമാൽ 24 നോട് പറഞ്ഞു. 145000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടക്കൾക്ക് നിർമാണ അനുമതിയോ കെട്ടിട നമ്പറോ ഇല്ല എന്ന 24 വാർത്തയെ തുടർന്നാണ് നടപടി.

ലത്തീൻ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ കീഴിൽ കളമശേരിയിൽ പ്രവർത്തിക്കുന്ന ആൽബർട്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയിലെ സ്‌പോർട്‌സ് കോംപ്ലകസ് അടക്കമുള്ള കെട്ടിടങ്ങളുടെ നിർമാണം ചട്ടം ലംഘിച്ചാണെന്ന് നഗരസഭയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെ നഗരസഭ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നൽകി.

Read Also : ചട്ടങ്ങൾ കാറ്റിൽ പറത്തി എയ്‌സാറ്റ്; കെട്ടിടങ്ങൾക്ക് നിർമാണ അനുമതി ഇല്ല

2.35000 സ്‌ക്വയർ ഫീറ്റുള്ള കെട്ടിടങ്ങളിൽ 145000 സ്‌ക്വയർ ഫീറ്റിന് നിർമ്മാണ അനുമതിയോ, കെട്ടിട നമ്പറോ ലഭിച്ചിട്ടില്ലന്ന് ബോധ്യപ്പെട്ടതായി കളമശേരി നഗരസഭ അധ്യക്ഷ റുഖിയ ജമാൽ പറഞ്ഞു. കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള നടപടിയുമായി നഗരസഭ മുന്നോട്ട് നീങ്ങുമെന്നും റുഖിയ ജമാൽ വ്യക്തമാക്കി..

സ്ഥാപനത്തിന്റെ പ്രവർത്തനം ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി കൊണ്ടാണെന്ന് ചൂണ്ടി കാട്ടി നഗരസഭ കൗൺസിലിൽ പ്രതിപക്ഷവും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ആൽബെർട്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമാണം സംബന്ധിച്ച ഫയലുകൾ കാണാതായ സംഭവത്തിൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

Story Highlights- Illegal construction, AISAT

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top