പാലാരിവട്ടം അഴിമതിക്കേസ് ; ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കും

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കും. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനായി തിരുവനന്തപുരത്ത് വിജിലന്‍സ് ഉന്നതതല യോഗം ചേര്‍ന്നു. ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയില്‍ വിജിലന്‍സ് നിലപാട് അറിയിച്ചിരുന്നു.

മുന്‍ മന്ത്രിയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യല്‍ അടുത്തയാഴ്ച നടക്കുമെന്നാണ് വിവരം. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ചോദ്യം ചെയ്യല്‍. ഇതിനിടെ പാലാരിവട്ടം മേല്‍പ്പാലം ആഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ക്കാന്‍ വിജിലന്‍സ് തീരുമാനമെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, മുന്‍മന്ത്രിയെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്യേണ്ടെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചനയുണ്ട്. കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രം മതി അറസ്റ്റ് എന്നാണ് സര്‍ക്കാരിന്റെയും നിലപാട്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജടക്കം നാല് പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

 

Story Highlights- Palarivattom corruption case, Ibrahimkunju will respond
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top